28 വര്ഷങ്ങള്ക്ക് മുമ്പ് 1996 ല് നടപ്പിലാക്കിയ ചാരായ നിരോധനമോ പിന്നീട് നടപ്പില് വരുത്തിയ ഡ്രൈഡേയോ ഇനി ഒരു സര്ക്കാരിനും അട്ടിമറിക്കാനാകില്ലെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. 1996-ല് നടപ്പിലാക്കിയ ചാരായ നിരോധനത്തെ പിന്വലിക്കാന് ഇന്നേദിവസം വരെ ഒരു സര്ക്കാരും ധൈര്യം കാണിച്ചിട്ടില്ല. ഇതുപോലെയുള്ള ചില നിയമങ്ങള് ജനം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചാല് അതിനെ ഒരു ശക്തിക്കും പൊളിച്ചടുക്കാനാവില്ല. മദ്യം വില്ക്കുകയും, മദ്യശാലകള്ക്ക് ലൈസന്സ് Read More…
ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 19 സീറ്റുകൾ സമ്മാനിക്കുകയും എൽഡിഎഫിനെ ഒന്നിലൊതുക്കുകയും എൻഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിൻ്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാൻ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ. ഫലം പ്രഖ്യാപനം Read More…
മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. ലഹരിമരുന്ന് നിരോധന നിയമപ്രകാരം കേരളത്തിൽ ആദ്യമായി ഒരു പ്രതി കരുതൽ തടങ്കലിലായി തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. ഒന്നുമുതൽ രണ്ട് വർഷം വരെ ഇയാളെ ജാമ്യമില്ലാതെ തടവിൽവെക്കാനാവും. ശക്തമായ ഇടപെടലിലൂടെ സ്ഥിരം കുറ്റവാളിയെ ജയിലിലടച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു. മയക്കുമരുന്ന് കേസുകളിലെ Read More…