പൂവത്തോട് : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി അനിൽ തോമസിനെ (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 11 മണിയോടെ പൂവത്തോട് ഭാഗത്തു വച്ചായിരുന്നു അപകടം.
പാലാ: നിയന്ത്രണം വിട്ട പിക് അപ് വാൻ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവതിക്ക് പരുക്ക്. പരുക്കേറ്റ യാത്രക്കാരി ആലപ്പുഴ സ്വദേശി സൗമ്യയെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10 മണിയോടെ കൊഴുവനാൽ ഭാഗത്ത് വച്ചായിരുന്നു അപകടം. വൃക്ഷതൈകൾ ഓർഡർ എടുത്തു നൽകുന്ന സംഘം സഞ്ചരിച്ചിരുന്ന പിക് അപ് വാനാണ് അപകടത്തിൽപെട്ടത്.
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ അതിഥി തൊഴിലാളികൾ ഉത്തർപ്രദേശ് ലക്നൗ സ്വദേശികളായ സനുഖാൻ ( 24) ചാൻബാബു(18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30യോടെ ചേർപ്പുങ്കൽ ജംക്ഷനു സമീപമായിരുന്നു അപകടം.
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം . പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ ( 28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.