ഈരാറ്റുപേട്ട: യുവ തലമുറയെ വഴി തെറ്റിച്ച് സ്വയബോധം നഷ്ടപ്പെടുത്തി വ്യാപകമായ ദുർ പ്രവർത്തികൾക്ക് വഴി തെളിയിക്കുന്ന വൻ വിപത്തായായ മാരകമായ ലഹരിക്കെതിരെ കേരളീയ പൊതു സമൂഹം ഒന്നിച്ചു പോരാടണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ് നൗഷാദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കും സമാധാന അന്തരീഷത്തിനും വേണ്ടി പ്രവർത്തിക്കുവാൻ പ്രാപ്തരായ യുവ തലമുറയെ കുറിച്ച് നാം പ്രതീക്ഷ പുലർത്തുമ്പോൾ ചതി കുഴിയിൽ അകപ്പെട്ട് ജീവിതം തകർക്കുന്ന യുവത്വം ഭയാനകമായ അന്തരീക്ഷത്തിലേക്ക് ചാടുകയാണ് ഈ മഹാ വിപത്തിനെതിരെ നാം Read More…
ഈരാറ്റുപേട്ട :ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഒരുകോടി വൃക്ഷത്തൈകൾ കേരളത്തിൽ നടുന്നതിന്റെ ഭാഗമായി കോട്ടയം ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ട കുടുംബശ്രീ. നിലവിൽ ഈരാറ്റുപേട്ട കുടുംബശ്രീയിൽ 12,000 വൃക്ഷത്തൈകൾ ആണ് ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് നട്ടുപിടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ 7000 വൃക്ഷത്തൈകൾ ഈരാറ്റുപേട്ട കുടുംബശ്രീയിലെ കുടുംബശ്രീ അംഗങ്ങൾ ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി തങ്ങളുടെ വീടുകളിൽ നട്ട് Read More…
ഈരാറ്റുപേട്ട: സിപിഐ എമ്മിനെ വെല്ലുവിളിച്ച് ഇടതുപക്ഷവിരുദ്ധമായ നില പാടുകളുമായി മുന്നോട്ടുപോകു ന്ന പി വി അൻവർ എംഎൽഎയ് ക്കെതിരെ സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം അധ്യക്ഷനായി ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ തോമസ് മാത്യു,റ്റി എസ് സിജു, പി ആർ ഫൈസൽ,വി കെ മോഹനൻ മിഥുൻ Read More…