പൈക: റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് വയോധികയ്ക്ക് പരുക്ക്. പരുക്കേറ്റ വില്ലൂന്നി സ്വദേശി ലൈസാമ്മയെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
മുണ്ടക്കയം : ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ഓട്ടോ യാത്രക്കാരൻ മുണ്ടക്കയം സ്വദേശി കണ്ണപ്പനെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച അർധരാത്രിയോടെ മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം.
വാഗമൺ: കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു പരുക്കേറ്റ വിനോദസഞ്ചാരികളായ തിരുവനന്തപുരം സ്വദേശികളായ ആര്യ മോഹൻ ( 30) അയാൻ ( 4 വയസ്സ്) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വാഗമൺ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ:ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില് ഒരാൾ മരിച്ചു. സ്കൂള് വിദ്യാര്ഥികള് അടക്കം നിരവധി പേര്ക്ക് പരിക്ക്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില് എന്ന സ്വകാര്യ ബസാണ് അപകടത്തില്പെട്ടത്. ബസ്സില് നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുകളേൽ രാജേഷ് എം ജെ യ്ക്കു ഉണ്ടായ ഹൃദയാഘാതമാണ് അപകട കാരണം. ഹൃദയാഘാതത്തെ തുടർന്നു ഡ്രൈവർ രാജേഷ് മരണമടഞ്ഞു. ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.