general

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.

കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.

കെ സി വൈ എൽ കോട്ടയം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി അമൽ സണ്ണി മുഖ്യാതിഥിയായി.

കെ സി വൈ എൽ അതിരൂപത ട്രഷറർ അലൻ ജോസഫ്, ഫോറോന പ്രസിഡന്റ്‌ സബിൻ സണ്ണി,പരിപാടിയുടെ ഗ്രാൻഡ് സ്പോൺസർ സനോജ് അമ്മായികുന്നേൽ, കൺവീനർ മനു വെട്ടിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

അരീക്കര കെ സി വൈ എൽ സെക്രട്ടറി അനുമോൾ സാജു സ്വാഗത വും, ഫുട്ബാൾ ടൂർണമെന്റ് കൺവീനർ നിതിൻ സൈമണ് യോഗത്തിന് നന്ദിയും അറിയിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോട്ടയം അതിരൂപതയിൽ പെട്ട 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തതിൽ കുറുമുള്ളൂർ, ഉഴവൂർ, കിടങ്ങൂർ, അരീക്കര ടീമുകൾ യഥാക്രമമം ആദ്യ 4 സ്ഥാനങ്ങൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *