pala

പാലാ രൂപത കുടുംബ കൂട്ടായ്മ വാർഷികം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് ഉദ്ഘാടനം ചെയ്തു

പാലാ : പാലാ രൂപതാ കുടുംബ കൂട്ടായ്മ വാർഷിക സമ്മേളനം ളാലം സെൻ്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തപ്പെട്ടു. ബൈബിൾ പ്രതിഷ്ഠയോടും കൂടി ആരംഭിച്ച സമ്മേളനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടുo മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് തിരിതെളിയിച്ച്‌ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണo നടത്തി. രൂപതാ ഡയറക്ടർ ഫാ. ജോസഫ് അരിമറ്റം, ളാലം പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, സെല്ലി അറസ്റ്റിൻ, സെക്രട്ടറി ബാബു പോൾ എന്നിവർ പ്രസംഗിച്ചു. അസി. ഡയറക്ടർ ഫാ. ആൽബിൻ പുതുപറമ്പിൽ ബൈബിൾ പ്രതിഷ്ഠ നിർവഹിച്ചു.

ഏ, ബി, സി, ഡി വിഭാഗത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ കുടുംബ കൂട്ടായ്മകൾക്കുള്ള ട്രോഫികളുടെ വിതരണവും സമ്പൂർണ്ണ ബൈബിൾ എഴുതിയവരെ ആദരിക്കലും ചടങ്ങിൽ മാർ ജോസഫ് കല്ലറങ്ങാട്ടുo മാർ ജോസഫ് സ്രാമ്പിക്കലും ചേർന്ന് നിർവഹിച്ചു.

ഏ വിഭാഗത്തിൽ അൽഫോൻസാ ഗിരി സെന്റ് അൽഫോൻസാ ഇടവകയും ബി വിഭാഗത്തിൽ ഉള്ളനാട് എസ് എച്ച് ഇടവകയും സി വിഭാഗത്തിൽ സിബിഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയും ഡി വിഭാഗത്തിൽ കുറവിലങ്ങാട്ട് മർത്ത് മറിയം ഫെറോനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കാട്ടാംപാക് സെന്റ് മേരീസ് ഇടവക, ഇളംതോട്ടം സെന്റ് ആന്റണീസ് ഇടവക, കാഞ്ഞിരത്താനം മാർ സ്ലീവ ഇടവക, മുട്ടുചിറ ഹോളി ഹോസ്റ്റ് ഇടവക എന്നിവ രണ്ടാം സ്ഥാനവും വേഴാങ്ങാനം സെന്റ് ജോസഫ് ഇടവക, കുന്നോന്നി സെന്റ് ജോസഫ് ഇടവക, കടപ്ലാമറ്റം സെന്റ് മേരീസ് ഇടവക, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഇടവക എന്നിവ മൂന്നാം സ്ഥാനവും നേടി. രൂപതയിലെ 170 ഇടവകകളിൽ നിന്നും പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *