Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാല: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡിൽ കൂടി നടക്കുന്നതിനിടെ കാർ ഇടിച്ചു കൊടുങ്ങൂർ സ്വദേശി ജോസഫ് ആന്റണിക്ക് ( 75) പരുക്കേറ്റു. രാവിലെ 10 മണിയോടെ ദേശീയപാതയിൽ കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

ബൈക്കും മിനിവാനും കൂട്ടിയിടിച്ച് നെല്ലിക്കുന്ന് സ്വദേശി സിറിൾ കുര്യാക്കോസിന് ( 43) പരുക്കേറ്റു. കരിമ്പാനി ഭാ​ഗത്ത് വച്ച് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പള്ളിക്കത്തോട് സ്വദേശി ജിതിന് ( 38) പരുക്കേറ്റു. 9.30യോടെ പള്ളിക്കത്തോട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

മൂലമറ്റത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മണർകാട് സ്വദേശിനി ആരതി ​ഗണേഷിന് (22) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഇന്നലെ ഉച്ചയ്ക്ക് പെരിങ്ങുളത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പൂഞ്ഞാർ സ്വദേശി ജയൻ എ.സിക്ക് ( 46) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *