obituary

ഡി സി എം സ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി. ജെ എബ്രഹാം നിര്യാതനായി

കാഞ്ഞിരപ്പള്ളി: പൊടിമറ്റം,പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69)(എബ്രഹാം സാർ ) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശ്രുശുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാർ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും.

അദ്ധ്യാപകൻ, ദളിത്‌ സംഘടനാ പ്രവർത്തകൻ, പുസ്തക രചിയതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ നൽകിയ ആളാണ് എബ്രഹാം ടി.ജെ.

സീഡിയൻ സർവീസ് സൊസൈറ്റിയുടെ ആദ്യ കാല പ്രവർത്തകൻ, കാഞ്ഞിരപ്പള്ളി സംഘടനാകേന്ദ്രമായി പ്രവർത്തിക്കുന്ന കാരവൻ സാംസ്കാരിക സംഘടന, ഇപ്പോൾ മുണ്ടക്കയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അംബേദ്കർ എന്നിവയുടെ എക്സിക്യൂട്ടീവ് അംഗം.

ഡി സി എം എസ് സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റ്‌, കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ്‌, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ദളിത്‌ ക്രൈസ്തവ ചരിത്ര പുസ്തകത്തിന്റെ നിർമിതിയിലായിരുന്നു അവസാന നാളുകൾ.

Leave a Reply

Your email address will not be published. Required fields are marked *