രാമപുരം: മാർ ആഗസ്തീനോസ് കോളേജ് പ്ലേസ്മെന്റ്, കരിയർ ഗൈഡൻസ് സെൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്, ക്യാമ്പസ് പ്ലേസ്മെന്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും, തൊഴിലവസരങ്ങൾ നേടിയെടുക്കുന്നതിന് അവബോധം നൽകുന്നതിനും വിവിധ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.
ഇൻസ്പയേർഡ് എന്റർടെയ്ൻമെൻറ് വൈസ് പ്രസിഡന്റ് ജീവൻ ധനഞ്ജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വ്വഹിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഇൻസ്പയേർഡ് എന്റർടെയ്ൻമെന്റ് ഓഫീസ് മാനേജർ രാജേഷ് പുല്ലാടി, സെവൻ ആപ്പ് സി .ഇ .ഓ ആര്യ രവീന്ദ്രൻ, ക്വെസ്റ് ഗ്ലോബൽ സീനിയർ മാനേജർ ജീവദാസ് കെ വൈ., വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്.





