pala

സീപ് ഫുട്ബോൾ സൂപ്പർ ലീഗ്: സെന്റ് മേരീസ് അറക്കുളത്തിന് ഉജ്ജ്വല വിജയം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സീപ് ഫുട്ബോൾ സൂപ്പർ ലീഗിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അറക്കുളത്തിന് തകർപ്പൻ വിജയം.

വ്യാഴാഴ്ച കാഞ്ഞിരത്താനം സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ സെന്റ് ജോൺസ് സ്കൂളിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് അറക്കുളം ടീം പരാജയപ്പെടുത്തിയത്.

അറക്കുളം ടീമിനായി ഗോൾവലയ്ക്ക് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ ആൽബിൻ അജി മത്സരത്തിലെ ‘മാൻ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. എതിരാളികളുടെ മുന്നേറ്റങ്ങളെ കരുത്തോടെ പ്രതിരോധിച്ച ആൽബിന്റെ പ്രകടനം ടീമിന്റെ വിജയത്തിൽ നിർണ്ണായകമായി.

ലീഗിലെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കടനാട് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളുമായി ഏറ്റുമുട്ടും.

Leave a Reply

Your email address will not be published. Required fields are marked *