ഭരണങ്ങാനം: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷവും വൈസ് ഗവർണറുടെ വിസിറ്റും പുതിയ മെമ്പർമാരെ ചേർക്കലും പുതിയ പ്രോജക്റ്റുകളുടെ ഉദ്ഘാടനവും ചികിത്സാ സഹായ വിതരണവും തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കലും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനേഷ് കല്ലറയ്ക്കലിൻറ അദ്ധ്യക്ഷതയിൽ ലയൺസ് 3വൈസ് ഗവർണർ എഞ്ചിനീയർ പി എം ജെ എഫ് ലയൺ എഞ്ചിനിയർ ജേക്കബ് ജോസഫ് നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ പഞ്ചായത്ത് മെമ്പർമാരായ ജെറ്റോ ജോസ്, അലക്സ്, സിന്ധു മനോഹരൻ ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എസ് തോമസ് കടപ്ലാക്കൽ ചാരിറ്റിയുടെ ഭാഗമായി നടത്തിയ ചികിത്സാ സഹായം ബ്ലോക്ക് മെംബർ ആൻ മരിയ, പഞ്ചായത്ത് മെമ്പർമാരായ ജെറ്റോ ജോസ്, അലക്സ്, സിന്ധു മനോഹരൻ ,പ്രൊഫ.റോയി തോമസ് കടപ്ളാക്കൽ എന്നിവർ ചേർന്ന് വിതരണം നടത്തി. പ്രോഗ്രാമിനു ശേഷം സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടത്തി.
വൈസ് ഗവർണർ ജേക്കബ് ജോസഫ് ഭാര്യ ഡോ.ജോസി ജേക്കബിനേയും തലനാട് ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അരുവിത്തുറ ലയൺസ് ക്ലബ്ബ് മെമ്പർ സോളി ഷാജിയേയും ആദരിച്ചു.





