മേലുകാവ്: മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ 2026 ജനുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4 മണിവരെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും മരണമടഞ്ഞവരെ അനുസ്മരിക്കലും കോളേജിൻറ തുടക്കം മുതലുള്ള ഏഴു ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്.
1981-83, 1982- 84, 1983-85,1984-86, 1985-87,1986-88,1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമവും മരണമടഞ്ഞവരെ അനുസ്മരിക്കലുമാണ് നടക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം 2026 ജനുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ അലുമിനി അസോസിയേഷൻ പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ G.S നിർവ്വഹിയ്ക്കും. മുൻ പ്രിൻസിപ്പൽ Rev. പി.വി.ജോസഫ് മുഖ്യപ്രഭാഷണം നടത്തും. Contact Number 9447213027.





