വെള്ളികുളം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മത്സരത്തിൽ വിജയിച്ച ജനപ്രതിനിധികൾക്ക് വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ 21 ഞായറാഴ്ച വെള്ളികുളത്ത് വെച്ച് സ്വീകരണം നൽകും.
തീക്കോയി പഞ്ചായത്ത് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ സെബാസ്റ്റ്യൻ ചിറ്റേത്ത് , സോളി സണ്ണി മണ്ണാറത്ത്,സ്വപ്ന വർഗീസ് തോട്ടത്തിൽ, തലനാട് ഗ്രാമപഞ്ചായത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട കൊച്ചുറാണി മാത്യു തേനംമാക്കൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ട മോഹനൻ കാവുംപുറത്ത്, ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ബിന്ദു സെബാസ്റ്റ്യൻ നെടുംകല്ലുങ്കൽ തുടങ്ങിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും.
ഷാജി ചൂണ്ടിയാനിപ്പുറത്ത് മീറ്റിംഗിൽ അധ്യക്ഷതവഹിക്കും. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തും.ചാക്കോ കാലാപറമ്പിൽ, ജിജി വളയത്തിൽ, വർക്കിച്ചൻ മാന്നാത്ത്, ജെസി ഷാജി ഇഞ്ചയിൽ തുടങ്ങിയവർ പ്രസംഗിക്കും.
ജയ്സൺ വാഴയിൽ, ബിനോയി ഇല വുങ്കൽ, അമൽ ബാബു ഇഞ്ചയിൽ, സ്റ്റെഫിൻ ജേക്കബ് നെല്ലിയേക്കുന്നേൽ, അലൻ സണ്ണി കണിയാം കണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.





