പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ആണ് അരുവിക്കച്ചാൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി Read More…
ദുബൈ കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അജ്മാൻ തുംബൈ സ്പോർട്സ് അക്കാദമിയിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ നൂർ അൽ സാത്തിയ ടൗൺ ടീം ഈരാറ്റുപേട്ട വിജയികളായി, ഫൈനലിൽ നടന്ന വാശിയെറിയ മത്സരത്തിൽ അൽ കാമ ഗ്രൂപ്പ് തെക്കേക്കര ടീമിനെ പരാജയപ്പെടുത്തിയാണ് ടൗൺ ടീം വിജയികളായത്. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിന് കെഎംസിസി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അസ്ലം കെ എച് അധ്യക്ഷത വഹിച്ചു. UAE യിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വാഹനത്തിൽ യാത്ര ചെയ്ത് Read More…
പൂഞ്ഞാർ: പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാല പൂഞ്ഞാർ ഗവണ്മെന്റ് എൽ. പി. സ്കൂളുമായി ചേർന്ന് വായന പക്ഷാചരണസമാപനത്തിന്റെ ഭാഗമായി ഐ. വി. ദാസ് ദിനചാരണവും അമ്മ വായന പരിപാടി യും നടത്തി. ഹെഡ്മിസ്ട്രസ് സജിമോൾ എൻ. കെ. യുടെഅദ്ധ്യ ക്ഷതയിൽ ചേർന്ന യോഗം മംഗളം മുൻ ചീഫ് എഡിറ്റർ ശ്രീ. കെ. ആർ. പ്രമോദ് ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി. കെ. ഗംഗാധരൻ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എം. കെ. വിശ്വനാഥൻ Read More…