പൂഞ്ഞാർ മലയിഞ്ചിപ്പാറ സെ.ജോസഫ് യുപി സ്കൂളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർത്ഥികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഉച്ചഭക്ഷണത്തിലെ മോരിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്ന് സംശയം.
പൂഞ്ഞാർ: വാഹനം ഇടിപ്പിച്ച് വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂഞ്ഞാർ സെന്റ് മേരിസ് ഇടവക അസി.വികാരി ഫാ. ജോസഫ് ആറ്റുചാലിനെ മാർ സ്ലീവാ മെഡിസിററ്റി ആശുപത്രിയിൽ എത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സന്ദർശിച്ചു. ഈ അക്രമവുമായി ബന്ധപ്പെട്ട് മിക്ക പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായും അവർ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. അന്വേഷണം ഊർജ്ജിതമായി മുന്നോട്ടു പോകുന്നുണ്ട്. അക്രമം കാട്ടിയവർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിച്ചു വരികയാണ്. മേലിൽ ഇത്തരം സംഭവങ്ങൾ Read More…
പൂഞ്ഞാർ : കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കൽ, മഴയും, മഞ്ഞും വെയിലും സഹിച്ചു, ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഫീസ് പടിക്കൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി. ധർണയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ ഭൂരിഭാഗം ആശ Read More…