പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആറാം വാർഷികവും ആശുപത്രിയോട് അനുബന്ധിച്ച് ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ച മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്റർ വെഞ്ചരിപ്പും ഉദ്ഘാടനവും നടന്നു. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് എമിരറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലീന ചികിത്സസംവിധാനങ്ങൾ കോർത്തിണക്കി ആരോഗ്യരംഗത്ത് ശ്രേഷ്ഠമായ Read More…
ഭരണങ്ങാനം: മേരിഗിരി, വാളിപ്ലാക്കൽ മറിയാമ്മ കുര്യൻ (88)USA, നിര്യാതയായി.സംസ്കാരം ഇന്ന് (03/12/25)10:00 am ന്, അമേരിക്കയിലുള്ള സെ.തോമസ് സീറോമലബാർ, കത്തോലിക്ക പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, ഏലിയാമ്മ എറണാകുളം, കുര്യൻ ഇടപ്പാടി, മാത്യു ഭരണങ്ങാനം, ജോസഫ് ഇടമറുക്, സെബാസ്റ്റ്യൻ തുടങ്ങനാട്, സ്കറിയ ഭരണങ്ങാനം, പരേതരായ റോസമ്മ, ത്രേസ്യമ്മ, തൊമ്മച്ചൻ. ഫാദർ ആന്റണി(ബിബിൻ) വാളിപ്ലാക്കൽ, OFM, CAP സഹോദര പുത്രനാണ്.
പാലാ: ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്രാ സൗകര്യം ഏർപ്പെടുത്തിയ നടപടിസർക്കാരിൻ്റെ രോഗീപക്ഷ ഇടപെടലും ആശ്വാസകരവുമാണെന്ന് പാലാ ഗവ:ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടം പറഞ്ഞു. രോഗികൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ സർക്കാരിന്നെ അഭിനന്ദനങ്ങൾ അറിയിച്ചു. രോഗികൾ ആഗ്രഹിച്ചത് സർക്കാർ നടപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാൻസർ രോഗം പിടിപ്പെട്ട് ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ കഴിയുന്ന നിർധനരായ ആയിരങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുകയാണ് സർക്കാരിൻ്റെ ഈ തീരുമാനം. എല്ലാ ജില്ലയിലും ഒരു സർക്കാർ Read More…