ഈരാറ്റുപേട്ട: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം ഡിസംമ്പർ 1 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് പി.ടി എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് നഗരസഭ കൺവൻഷൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നഗരസഭ യു.ഡി.എഫ് കൺവീനർ റാസി ചെറിയ വല്ലം. അധ്യക്ഷത വഹിക്കും.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ,ട്രഷറർ കെ.എ മുഹമ്മദ് അഷറഫ്, അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്.നൗഷാദ്, അനസ് നാസർ ,കെ.ഇ.എ ഖാദർ ,കെ.എ.മുഹമ്മദ് ഹാഷിം, സിറാജ്കണ്ടത്തിൽ എന്നിവർ പ്രസംഗിക്കും.നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ കൺവൻഷനിൽ പങ്കെടുക്കും.





