പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.
വേറിട്ടതും നവീനവുമായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഒരു മോഡൽ സ്കൂളിലേക്കുള്ള വളർച്ചയുടെ പാതയിൽ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പ്രിൻസിപ്പൽ ജിജി ജേക്കബ്, എൽ പി ഹെഡ്മാസ്റ്റർ ബാബു ജോസഫ്,സീനിയർ അസിസ്റ്റന്റ് ബീനമോൾ അഗസ്റ്റിൻ, അധ്യാപകരായ സി. ത്രേസ്യാമ്മ പോൾ,അനു തോമസ്, വിദ്യാ കെ എസ്, അലീന അഗസ്റ്റിൻ,ജിത്തു കെ കെ, പി ടി എ പ്രസിഡന്റ് ജോബി ജോസഫ്, എം പി ടി എ പ്രസിഡന്റ് സോനാ ഷാജി എന്നിവർ പ്രസംഗിച്ചു.
വിളക്കുമാടം സെന്റ് ജോസഫ്സ് ഹൈസ്കൂൾ അധ്യാപകൻ അനിൽ സെബാസ്റ്റ്യൻ ക്വിസ് മാസ്റ്റർ ആയ മത്സരത്തിലെ വിജയികൾക്ക് എസ് ബി ഐ അന്തിനാട് ശാഖ മാനേജർ ടോം ആന്റണി സമ്മാനങ്ങൾ വിതരണം ചെയ്തു.
U. P. വിഭാഗം വിജയികൾ
ഒന്നാം സമ്മാനം 5000 രൂപയും സർട്ടിഫിക്കറ്റും – GUPS ചവറ സൗത്ത്, കൊല്ലം, രണ്ടാം സമ്മാനം 3000 രൂപയും സർട്ടിഫിക്കറ്റും- MDS HSS കോട്ടയം, മൂന്നാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും – GUPS വെള്ളൂത്തുരുത്തി, കോട്ടയം, നാലാം സമ്മാനം 1000 രൂപയും സർട്ടിഫിക്കറ്റും- സെന്റ് ജോർജ് UPS, മൂലമറ്റം, ഇടുക്കി.
പ്രോത്സാഹന സമ്മാനമായി ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയ സ്കൂളുകൾ
ഹോളിക്രോസ് എച്ച് എസ് എസ് ചേർപ്പുങ്കൽ, SHUPS ചുള്ളിമാനൂർ, തിരുവനന്തപുരം, സെന്റ് ജോസഫ്സ് എച്ച് എസ് എസ് കരിമണ്ണൂർ, ഇടുക്കി, SHGHS ഭരണങ്ങാനം. ഭാരതീയ വിദ്യാമന്ദിരം കിടങ്ങൂർ. സെന്റ് ജോസഫ്സ് യു പി എസ് വെള്ളിലാപള്ളി, LFHS ചെമ്മലമറ്റം.
H S വിഭാഗം വിജയികൾ
ഒന്നാം സമ്മാനം 5000 രൂപയും സർട്ടിഫിക്കറ്റും- ഇമ്മാനുവൽസ് എച്ച് എസ് എസ് കോതനല്ലൂർ, രണ്ടാം സമ്മാനം 3000 രൂപയും സർട്ടിഫിക്കറ്റും- നിർമ്മല എച്ച് എസ് എസ് മൂവാറ്റുപുഴ, എറണാകുളം. മൂന്നാം സമ്മാനം 2000 രൂപയും സർട്ടിഫിക്കറ്റും-GHSS. അയ്യൻകോയ്ക്കൽ, കോയിവിള, കൊല്ലം. നാലാം സമ്മാനം 1000 രൂപയും സർട്ടിഫിക്കറ്റും- MDSHSS കോട്ടയം.
പ്രോത്സാഹന സമ്മാനമായി ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയ സ്കൂളുകൾ
സെന്റ് തോമസ് എച്ച് എസ് തുടങ്ങനാട്, ഇടുക്കി, സെന്റ് ജോസഫ്സ് എച്ച് എസ് എസ് വിളക്കുമാടം, ഇൻഫന്റ് ജീസസ് എച്ച് എസ് വടയാർ, സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് കടനാട്, സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് ഇലഞ്ഞി, എറണാകുളം, സെന്റ് ആന്റണീസ് എച്ച് എസ് എസ് പൂഞ്ഞാർ.





