പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി. സി. ജോർജ് അമുഖ പ്രഭാഷണം നടത്തി.
കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്, സുരേഷ് ഇട്ടിക്കുന്നേൽ, അഡ്വ. പി ജെ തോമസ്, ജില്ലാ ജനറൽ സെക്രട്ടറി മിനർവ്വ മോഹൻ, ബീനാമ്മ ഫ്രാൻസിസ്, ലാലി പി വി, ലെൽസ് വയലിക്കുന്നേൽ, മുഹമ്മദ് ഷാജി, ഗോപകുമാർ, ദേവസ്യാച്ചൻ വിളയാനി, അപ്പച്ചൻ പുല്ലാട്ട്, ശ്രീകാന്ത് എം എസ്, അഡ്വ. പി. രാജേഷ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു. പൊതുസമ്മേളനത്തിന് മുൻപ് ടൗണിൽ പ്രകടനം നടത്തി.





