ഈരാറ്റുപേട്ട: നഗരസഭ മണ്ഡലം യു.ഡി.എഫ് ചെയർമാനായി.കെ.ഇ.എ.ഖാദറിനെ നിയമിച്ചതായി ജില്ലാ യു ഡി.എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അറിയിച്ചു. പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വീക്ഷണം, പ്രാദേശിക ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. എസ്. എം.ഡി.സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ്സ് എസ്.ബീനാ മോൾ അധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ സേവ്യർ,സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിന ക്വിസ്സിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.
ഈരാറ്റുപേട്ട : വന്യജീവി അക്രമണവും, മനുഷ്യ ഹത്യയും തുടർക്കഥയാകുമ്പോൾ സംസ്ഥാന സർക്കാർ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരണമാണ് വയനാട്ടിൽ നടക്കുന്നത്. വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമായി കാർബൺ ക്രെഡിറ്റ് ഫണ്ടിനായി ജനങ്ങളെ കുടിയിറക്കാൻ പ്രേരിപ്പിക്കുന്ന നടപടികളാണ് വനംവകുപ്പും, ഇടതു പക്ഷ സർക്കാരും അനുവർത്തിച്ചു വരുന്നത് ഇതിന്റ ഭാഗമായിട്ടാണ് മലയോര മേഖലയിലെ നിർമ്മാണ നിരോധനവും സംസ്ഥാന വ്യാപകമായി വനം വകുപ്പ് കൃഷി ഭൂമി ഏറ്റെടുക്കുന്ന പദ്ധതി ഇടതുപക്ഷ സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതെന്നും പി.സി ജോർജ് പറഞ്ഞു. സംസ്ഥാന Read More…
ഈരാറ്റുപേട്ട: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ഈ പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിക്കപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുവാമൂഴി നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. Read More…