പാലാ :അദ്ധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ മയക്കുമരുന്നുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നത് മറ്റ് ചില രാജ്യങ്ങളിലെപ്പോലെ നമ്മുടെ നാട്ടിലും പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ലഹരി വിപത്തിനെതിരെ പാലാ രൂപതയിലെ 300 കോണ്‍വെന്റുകളില്‍ നിന്നുള്ള സിസ്റ്റേഴ്സിന്റെ ഏകദിന സംഗമം പാലാ അരുണാപുരം അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
നല്ല ബിസിനസ്സ് നടത്തിയാല്‍ കുറഞ്ഞ പണസമ്പാദനമേ ഉണ്ടാകൂവെന്ന ചിന്തയാണ് ലഹരി മാഫിയായെ ലഹരി ഉല്പാദനത്തിനും വിപണനത്തിനും പ്രേരിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും പരസ്യമില്ലാതെ വിപണനം നടത്തപ്പെടുന്ന ബിസിനസ്സാണ്. മറ്റേത് ബിസിനസ്സുകള്‍ക്കും വലിയ പരസ്യങ്ങള്‍ കൊടുത്താലേ ബിസിനസ്സ് വിപുലമാകൂ.
ലഹരി മനുഷ്യനിലേക്ക് ചെല്ലുമ്പോള്‍ മനസാക്ഷി എന്നുപറയുന്നത് ഇല്ലെന്നാകുകയാണ്. സാമൂഹ്യവിപത്തുകളെ വാരിവിതയ്ക്കുകയാണ് ലഹരി. ഈ വിപത്തിനെ തടയിടേണ്ടത് പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
ലഹരിയെന്ന വിപത്തിനെ മാറ്റണമെന്ന നിശ്ചയദാര്‍ഢ്യത്തോടുകൂടി വേണം നാം ഇടപെടാന്‍. മദ്യവില്പന മൂലം സര്‍ക്കാരിന് വരുമാനം ലഭിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ നേരിടാന്‍വേണ്ടി അതിന്റെ പതിന്‍മടങ്ങിരട്ടി തുക മുടക്കേണ്ട വരുന്നു എന്നുള്ളതുകൊണ്ട് വരുമാന നഷ്ടമുണ്ടാക്കുന്ന ഒരു വരുമാനമാണ് മദ്യവരുമാനമെന്നും ബിഷപ്പ് പറഞ്ഞു.
രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.





