general

വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരം ഏറ്റുവാങ്ങി

ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി സമസ്ത മേഖലകളിൽ മികവ് തെളിയച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരം ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ട്കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എലൈറ്റ് ബുക്ക് ഓഫ് റെക്കോഡ്സ് എന്നീ മൂന്ന് റെക്കോർഡുകൾ കരസ്തമാക്കിയ പത്തുവയസുകാരി സൂര്യഗായത്രി ആന്റോ ആന്റണി MP യിൽ നിന്നും ഏറ്റുവാങ്ങി.

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന വർണ്ണാഭമായ ചങ്ങ് തൊഴിൽ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ,സി കെ ഹരീന്ദ്രൻ MLA,അഹമ്മദ് ദേവർ കോവിൽ MLA,അഡ്വ:ഐ ബി സതീഷ് MLA ,അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ ,ഡോക്ടർ എ പി ജെ അബ്‌ദുൾ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ തുടങ്ങി കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

2025 മാർച്ച് 22ആം തീയതിയാണ് സാഹസികമായ നീന്തൽ പ്രകടനം വേമ്പനാട്ടുകായലിൽ കാഴ്ചവച്ചത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിപ്പറമ്പ് വീട്ടിൽ സുമിഷ് രാഖി ദമ്പദികളുടെ ഏകമകളും വൈക്കം ലീസ്യു ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമാണ് കല്ലുവെന്ന് വിളിക്കുന്ന സൂര്യഗായത്രി.

Leave a Reply

Your email address will not be published. Required fields are marked *