erattupetta

ഈരാറ്റുപേട്ട എം ജി എച്ച് എസ് എസിൽ മെഗാ രക്തദാന ക്യാമ്പുംഷിബു തെക്കേമറ്റത്തിനെ ആദരിക്കലും നടത്തി

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെയും ഗൈഡ്സ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെയും പാലാ ടൗൺ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി.

കേരളത്തിലെ മികച്ച രക്തദാതാവും സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തകനുമായ ഷിബു തെക്കേമറ്റത്തിനെ ആദരിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി.

സ്കൂൾ പ്രിൻസിപ്പൽ താഹിറ പി പി , കൗൺസിലർ അബ്ദുൽ ഖാദർ, ലയൺസ് ഡിസ്ട്രിക്ട് എൽ സി ഐ എഫ് കോർഡിനേറ്റർ ഉണ്ണി കുളപ്പുറം, ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, പി ടി എ പ്രസിഡൻ്റ് ലാലി പി വി , ഹെഡ്മിസ്ട്രസ്സ് ലീന , ലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് മാത്യു തോമസ് , സെക്രട്ടറി മനോജ് പി ജെ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റംലത്ത് പി, ഗൈഡ് ക്യാപ്റ്റൻ സജന സഹറു, പിടിഎ വൈസ് പ്രസിഡന്റ് ഷംനാസ്, മദർ പിടിഎ പ്രസിഡന്റ് സീനത്ത്, മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമ്പിളി ഗോപൻ , സ്റ്റാഫ് സെക്രട്ടറി സൗമിയത്ത് പി എ , ഡോക്ടർ ജോജി, സിസ്റ്റർ അനിലിറ്റ് എസ് എച്ച് എന്നിവർ പ്രസംഗിച്ചു.

എം ഇ റ്റി ചെയർമാൻ പ്രഫ. എം കെ ഫരീദ് ഷിബു തെക്കേമറ്റത്തിനെ ഹാരമണിയിച്ച് സ്കൂളിൻ്റെ ആദരവ് നൽകി. കോട്ടയം ലയൺസ് – എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത് . അറുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *