erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2025 ;സമാപന സമ്മേളനവും ട്രോഫി വിതരണവും

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരളോത്സവം 2025 സമാപന സമ്മേളനം ബഹു. പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസിന്റെഅ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുര്യൻ തോമസ് നെല്ലുവേലിൽ സ്വാഗതം ആശംസിച്ചു.

2025 ബ്ലോക്ക് പഞ്ചായത്ത് കേരളലോത്സവത്തിന്റെ. വിജയികളായവർക്ക് മൊമന്റോലയും ട്രോഫികളും സർട്ടിഫിക്കറ്റും ബഹുപൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തങ്കൽ വിതരണവും നടത്തി.

തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സ്കറിയ ജോസഫ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംജഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അജിത്ത്കുമാർ.ബി വികസനകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്സി മാത്യൂ, ശ്രീമതി. ബിന്ദു സെബാസ്റ്റ്യൻ ക്ഷേമകാര്യ സ്റ്റാന്റിംഴഗ് കമ്മിറ്റി ചെയർപേഴ്സ¬ മെമ്പർമാരായ ശ്രീമതി. ശ്രീകല, ആർ, ശ്രീ. ജോസഫ് ജോർജ്ജ്, ശ്രീമതി ഓമന ഗോപാലൻ, ശ്രീമതി. മിനി സാവിയോ, ശ്രീ.ജെറ്റോ ജോസ് , എയ്ഞ്ചലീന സ്പോർട്സ് ക്ലബ് കണ്വീരനർ ശ്രീ. ഡിജു സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു. ശ്രീ. സാജൻ.എം, സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *