അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം ഒക്ടോബർ 21, 22 തീയതികളിൽ അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് എൽപി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.
21 ന് രാവിലെ 9.30 ന് സ്കൂൾ മാനേജർ വെരി. റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിക്കും.
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ വൈസ് ചെയർമാൻ അൻസർ പുള്ളോലിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ സുഹാന ജിയാസ്, കൗൺസിലർ ലീന ജെയിംസ്, പിടിഎ പ്രസിഡന്റ് തോമസ് പി. മാത്യു, റിസപ്ഷൻ കമ്മിറ്റി കൺവീനർ അഗസ്റ്റിൻ സേവ്യർ എന്നിവർ ആശംസകൾ അർപ്പിക്കും. 22 ന് വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, ഐടി, പ്രവർത്തി പരിചയമേളകളിലായി മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി, പ്രിൻസിപ്പൽ സജി തോമസ്, ഹെഡ്മാസ്റ്റർ ജോബിൻ തോമസ് എന്നിവർ അറിയിച്ചു.





