general

തങ്കമണിയിൽ ഓർമ്മച്ചെപ്പ്-2025 വയോജന സംഗമം സംഘടിപ്പിച്ചു

കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും ഐസിഡിഎസ് ഇടുക്കിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തങ്കമണി പാരീഷ് ഹാളിൽ വച്ച് പഞ്ചായത്ത് തല വയോജന സംഗമം സംഘടിപ്പിച്ചു. ഓർമ്മച്ചെപ്പ് 2025 എന്ന പേരിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. 500 ലേറെ വയോജനങ്ങൾ പരിപാടികളിൽ പങ്കെടുത്തു.

പഞ്ചായത്തിലെ 30 അംഗൻവാടികളിൽ രൂപംകൊടുത്ത സൗഹൃദ സായന്തന വയോജന ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് വയോജനസംഗമം സംഘടിപ്പിച്ചത്. സംഗമത്തോടെ അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിരയും മെഗാ ഡാൻസും ഫാൻസി ഡ്രസ്സും സംഗമത്തിന്റെ സവിശേഷതയായി മാറി.

ഓർമ്മചെപ്പിന്റെ ‘ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങ് തകർത്തു. സംഗമപരിപാടികളുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി മുക്കാട്ട് തങ്കമണി സെന്റ് തോമസ് ഫൊറോനാ ചർച്ച് വികാരി ഫാദർ തോമസ് പുത്തൻപുരയ്ക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിന്റമോൾ വർഗീസ്, ഗ്രാമപഞ്ചായത്ത് ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാമഠം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെനി റോയ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചിഞ്ചുമോൾ ബിനോയി,ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ജെസ്സി കാവുങ്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെർലി ജോസഫ്, ചെറിയാൻ കട്ടക്കയം,

ജോസ് തൈച്ചേരി, എം. ജെ ജോൺ, ജിന്റു മോൾ ബിനോയ്, റീന സണ്ണി, വി എൻ പ്രഹ്ളാദൻ, ഷെർലി തോമസ്, സെന്റ് തോമസ് H S ഹെഡ്മാസ്റ്റർ മധു. കെ. ജെയിംസ്, ഐ സി ഡി എസ് സൂപ്പർവൈസർ ഡി മറിയാമ്മ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. വി ജോർജ്,സിഡിഎസ് ചെയർപേഴ്സൺ ലിസി മാത്യു, വൈസ് ചെയർപേഴ്സൺ ജെസി ബിനോയ്, ഉദയഗിരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അനീഷ് കുമാർ എം കെ, അംഗൻവാടി പ്രതിനിധി ജോളി.M. കുരുവിള, ഹെൽപ്പേഴ്സ് ലീഡർ ഷിജിമോൾ സിറ്റി, അനിമോൾ എംബി, വൊ സാർഡ് കോർഡിനേറ്റർ മിനി തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന സമ്മേളനം റിട്ടയേർഡ് എൽ എസ് ജി ഡി ജോയിന്റ്റ് ഡയറക്ടർ .കെ. വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ പസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി ചൊള്ളാമഠം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മറ്റി അംഗം ഷേർളി ജോസഫ് പദ്ധതി വിശദീകരണം നടത്തി.

ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. സബൂറാബിവി.എസ്, വൊസാർഡ് കോർഡിനേറ്റർ അമൃത തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. യോഗത്തിൽ പൊതുഭരണത്തിൽ PHD നേടിയ മുൻ കാമാക്ഷി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ. സബൂറാബിവി.എസിനെയും, വയോജന സംരക്ഷണ രംഗത്ത് ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ നടത്തുന്ന തങ്കമണി ദേവദാൻ സെന്റർ മദർ സി. റെജി എന്നിവരെ മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു. ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുവാനും ഷോപ്പ് സൈറ്റുകൾക്ക് പട്ടയം അനുവദിപ്പിക്കുവാനും മുൻകൈയെടുത്ത മന്ത്രിയെ കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പൊതു ജനങ്ങൾക്ക് വേണ്ടി കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ചേർന്ന് ആദരിച്ചു.

പഞ്ചായത്തിലെ മികച്ച സൗഹൃദ സായന്തന വയോജന ക്ലബ്ബായി കാമാക്ഷി തിരഞ്ഞെടുക്കപ്പെട്ടു. കരിക്കൻമേട്,പാറക്കടവ് സൗഹൃദ സായന്തന ക്ലബ്ബുകൾ രണ്ടാം സ്ഥാനവും, കാൽവരി മൗണ്ട്, കൊച്ചു കാമാക്ഷി സൗഹൃദ സായന്തന ക്ലബ്ബുകൾ മൂന്നാം സ്ഥാനവും നേടി.

സംഗമത്തോടെ അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ കരിക്കൻമേട് അങ്കണവാടി തുടർച്ചയായി രണ്ടാം വർഷവും ഓവറോൾ ചാമ്പ്യൻമാരായി. കാമാക്ഷി അങ്കണവാടി റണ്ണർ അപ്പായി. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കുo പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *