erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കിടത്തിചികിത്സ സൗകര്യം ഒരുക്കി മുഴുവൻ സമയ ഡോക്ടറെയും സ്റ്റഫിനെയും നിയമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും ചികിത്സ ക്രമീകരണങ്ങൾ മെച്ചമാക്കുമെന്നുമുള്ള MLA യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എംഎൽഎ പാലിക്കണമെന്നും ലക്ഷ കണക്കിന് രൂപാ മുടക്കി വാങ്ങിവച്ചിരിക്കുന്ന എക്സറെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് നൗഷാദ് കീഴേടം അദ്ധ്യക്ഷത വഹിച്ചു.

അൻസാരി ഈരാറ്റുപേട്ട, നോബി ജോസ് , ഈപ്പച്ചൻ അത്തിയാലിൽ, കെ.എം. റഷീദ്, നിയാസ് കെ.പി, ഹാഷിം മേത്തർ, വിപിൻ രാജു ഗൂരനാടൻ,സക്കീർ ചെമ്മരപ്പള്ളിൽ, വി.കെ. സന്തോഷ്, മുഹമ്മദ് സാലി, സാമോൻ ഒ.എസ്, റഷീദ് കെ.എം, നിസ്സാർ കെ.പി, ബാബു ചെന്നപ്പാറ, മുഹമ്മദ് റഷീദ്, നിസ്സാർ എം.എസ്, ഷിഹാബുദിൻ കെ.എ. തുടങ്ങിയവർ പ്രസംഗിച്ചു.

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം മുരിക്കോലിൽ ആർക്കെഡിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് 17-10-2025 വെള്ളിയാഴ്ച 5:00 PMന് ഉദ്ഘാടനം ചെയ്യാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *