ഈരാറ്റുപേട്ട കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ മേള വ്യാപാര ഭവൻ ആഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു
യൂണിറ്റ് പ്രസിഡൻ്റ് റ്റി.എം. റഷീദ് പഴയം പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡോ.സുരേഖ കുര്യൻ നല്ലൊരു ആരോഗ്യം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സ് എടുത്തു.സി.ജെ. മത്തായി ,ഇ മുഹമ്മദ് ,ബാബുരാജ്, ജയിംസ് മാത്യൂ ,ലുക്കോസ് വേണാടൻ ,സെബാസ്റ്റ്യൻ മേക്കാട്ട് , എൻ.കെ.ജോൺ എന്നിവർ സംസാരിച്ചു.