പാലാ: വോട്ടു കൊള്ളയിലൂടെ ഇന്ത്യയുടെ നിലനില്‍പ്പിന് ആധാരമായ ജനാധിപത്യ വ്യവസ്ഥയെ മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി പറഞ്ഞു.
എഐസിസി ആഹ്വാന പ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകള്‍ ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കുന്ന സിഗ് നേച്ചര്‍ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാലായില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ടോമി കല്ലാനി.
അധികാരം ഏതു വഴിയും നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ നരേന്ദ്ര മോഡിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് കള്ളവോട്ടുകള്‍ തിരുകി കയറ്റുകയും എതിര്‍ പാര്‍ട്ടിക്കാരുടെ വോട്ടുകള്‍ എടുത്തുകളയുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് ടോമി കല്ലാനി പറഞ്ഞു.
നീതിയുക്തവും സുതാര്യവുമായി നടത്തേണ്ട തെരഞ്ഞെടുപ്പുകളില്‍ ഇലക്ഷന്‍ കമ്മീഷന്റെ തന്നെ നിഷ്പക്ഷതയെയും സുതാര്യയെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിന് ഉത്തരം നല്‍കുന്നതിനു പകരം ആരോപണമുന്നയിക്കുന്നവരില്‍ നിന്ന് സത്യവാങ്മൂലം ആവശ്യപ്പെടുകയാണെന്ന് ടോമി കല്ലാനി ചൂണ്ടിക്കാട്ടി. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
തോമസ് കല്ലാടന്‍, പ്രൊഫ.സതീശ് ചൊള്ളാനി, സാബു എബ്രഹാം, സന്തോഷ് മണര്‍കാട്, ബിജോയി എബ്രഹാം, വി.സി. പ്രിന്‍സ്, ഷോജി ഗോപി, രാഹുല്‍ പി.എന്‍.ആര്‍, ഷിജി ഇലവുംമൂട്ടില്‍, ഹരിദാസ് അടമത്ര, നവീന്‍ സഖറിയ, പ്രേംജിത്ത് ഏര്‍ത്തയില്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ജയിംസ് ജീരകത്തില്‍, പയസ് മാണി, കെ.ജെ. ദേവസ്യ, അബ്ദുള്‍ കരീം, വക്കച്ചന്‍ മേനാംപറമ്പില്‍, സത്യനേശേന്‍ തോപ്പില്‍, ജിഷ്ണു പാറപ്പള്ളില്‍, മാത്യു കണ്ടത്തിപ്പറമ്പില്‍, അഡ്വ. ജയദീപ് പാറയ്ക്കല്‍, തോമസ് പാലക്കുഴ, റെജി തലക്കുളം, ഡോ. ടോംരാജ്, രുഗ്മിണിയമ്മ തെക്കനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.