പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരുക്കേറ്റ ബന്ധുക്കളായ അരുണാപുരം സ്വദേശി നോബിൾ ഫ്രാൻസിസ് ( 53 ) ചേർപ്പുങ്കൽ സ്വദേശി എഡ്വിൻ ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആണ്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
മുണ്ടുപാലം സ്കൂളിനു സമീപം ട്രാൻസ്ഫോർമറിൽ പുലർച്ചെ 4 മണിക്ക് വാഹനം ഇടിച്ച് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വലിയ ശബ്ദത്തിൽ പൊട്ടിത്തെറിയും, തീയും ഉണ്ടായെങ്കിലും വാഹനത്തിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാനിടയായി. തൃശൂർ നിന്നും പാഴ്സലുമായി വന്ന മിനി വാഹനമാണ് അപകടത്തിൽപെട്ടത്. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന രണ്ടുപോസ്റ്റുകളും ഒടിയുകയും വൈദ്യുത ലൈൻ പൊട്ടുകയും, ട്രാൻസ്ഫോർമറിലെ ഓയിൽ പുറത്തേക്ക് ഒഴുകയും ചെയ്തു. പോലിസും, കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വാഹനത്തിലെ ഡ്രൈവർ പരുക്കുകൾ ഏൽകാതെ രക്ഷപെട്ടു.
രാമപുരം :കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് രാമപുരം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിൻ്റെയും മകളാണ് ഐറിൻ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. ഫയർഫോഴ്സും ടീം എമർജൻസി പ്രവർത്തകരും സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും അപകടം നടന്ന് 20 മിനിട്ടിലേറെ പിന്നിട്ടിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥി എഡ്വിൻ , പ്ലസ്ടു വിദ്യാർത്ഥിനിയായ മെറിൻ എന്നിവരാണ് സഹോദരങ്ങൾ.