കോട്ടയം: എംസി റോഡ് ചൂട്ടുവേലി ജംഗ്ഷൻ അനന്തഭവൻസ് ഹോട്ടൽ മുൻപിൽ രൂപപ്പെട്ട ചെറിയ കുഴി അധികൃതരുടെ അനാസ്ഥയിൽ ഇന്ന് വലിയ ഗതാഗത തടസത്തിത്തിനും, യാത്രക്കാരുടെ ജീവനുപോലും വെല്ലുവിളിയാകും വിധം വലുതായിട്ടും, കൃത്യമായ പരിഹാരം കാണാത്ത കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും,കോട്ടയം മുൻസിപ്പൽ ഭരണ സമിതിയുടെയും അനാസ്ഥക്കെതിരെ ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തുമെന്ന് മണ്ഡലം അദ്ധ്യക്ഷൻ വി പി മുകേഷ് അറിയിച്ചു. ചൂട്ടുവേലി ജംഗ്ഷൻ ആനന്ദ ഭവൻസ് ഹോട്ടലിന് മുമ്പിൽ നാളെ രാവിലെ (30/06/2026) 10:30 Read More…
കോട്ടയം : കോട്ടയം ജില്ലാ പ്രവാസി ക്ഷേമ സഹകരണ സംഘ പ്രസിഡന്റ് ആയി ഐസക് പ്ലാപ്പള്ളിയെ വീണ്ടും തിരഞ്ഞെടുത്തു. കേരള കോൺഗ്രസ്സ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റുമാണ്. വൈസ് പ്രസിഡന്റായി ഇട്ടി ചെറിയനെയും ബോർഡ് മെമ്പർമാരായി മുഹമ്മദ് കലാം, പി ലോഹിദാസൻ എൻ. ജെ ജോൺ, മധു എം എൻ, എബ്രഹാം പുന്നൂസ്, കിരൺ പി ജോസ്, മാത്യു ജോസഫ്, അജിത റ്റി എച്ച്, അക്കാമ്മ Read More…
കോട്ടയത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള വെയർ ഹൗസിന്റെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. വെയർ ഹൗസ് നിർമാണത്തിനായി മുട്ടമ്പലത്ത് കണ്ടെത്തിയിട്ടുള്ള റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വിഭാഗത്തിന് സ്വന്തമായി വെയർഹൗസില്ലാത്ത ഏകജില്ലയാണ് കോട്ടയം. നഗരസഭയുടെ ഉടമസ്ഥതയിൽ തിരുവാതുക്കലിലുള്ള എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയമാണ് Read More…