general

വിജയം ഉറപ്പാക്കി യു ഡി എഫ് തേരോട്ടം; ആവേശമുണർത്തി മണ്ഡലം കൺവൻഷനുകൾ

മണ്ഡലം കൺവൻഷനുകൾ പുരോഗമിക്കുമ്പോൾ വിജയം ഉറപ്പാക്കി ജനമനസ്സുകൾ കീഴടക്കി മുന്നേറുകയാണ് പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്.

രാവിലെ പാലായിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച സ്ഥാനാർഥി ,സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്സ്, സി എം എസ് കോളേജ് എന്നിവിടങ്ങളിലെ ഹോളി ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

ജാതിയുടെയും മതത്തിൻ്റെയും പേരിൽ രാജ്യത്തുടനീളം അരങ്ങേറുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ വിദ്യാർഥി സമൂഹമുൾപ്പെടുന്ന വോട്ടർമ്മാർ കരുതലോടെ നീങ്ങണമെന്ന് സ്ഥാനാർഥി ആഹ്വാനം ചെയ്തു.

തുടർന്ന് ഏറ്റുമാനൂർ കുരിശുപള്ളി കവലയിൽ നടന്ന മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. ജനപങ്കാളിത്തം കൊണ്ട് രാഷ്ട്രീയ കേരളത്തിൻ്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് യു ഡി എഫ് മണ്ഡലം കൺവെൻഷനുകൾ

ഇന്ന് കോട്ടയം വെസ്റ്റ്, തിരുവാതുക്കൽ, കൊല്ലാട്, ചെമ്പ്, തലയോലപ്പറമ്പ് ,പിറവം, കടുത്തുരുത്തി, രാമമംഗലം ,പാലാ ,പുതുപ്പള്ളി എന്നിങ്ങനെ വിവിധയിടങ്ങളിൽ മണ്ഡലം കൺവെൻഷനുകൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *