ഐങ്കൊമ്പ് : ലയൺസ് ക്ലബ്ബ് രാമപുരം ടെമ്പിൾ ടൗൺ, തിരുവല്ലാ ഐ മൈക്രോ സർജറി & ലേസർ സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂളിലെ കുട്ടികൾക്കും, അദ്ധ്യാപകർക്കും കുടുംബാംഗങ്ങൾക്കുമായി മെഗാ നേത്ര പരിശോധനാ ക്യാമ്പും സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണട വിതരണവും നടത്തി.
പരിപാടിയുടെ ഉദ്ഘാടനം രാമപുരം ടെമ്പിൾ ടൗൺ പ്രസിഡന്റ് ലയൺ കേണൽ കെ എൻ വി ആചാരിയുടെ അധ്യക്ഷതയിൽ അംബിക വിദ്യാഭവൻ ട്രസ്റ്റ് പ്രസിഡണ്ട് ഡോക്ടർ എൻ കെ മഹാദേവൻ നിർവഹിച്ചു. ലയൺസ് ക്ലബ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ പ്രദീഷ് സി എസ്, അംബിക വിദ്യാഭവൻ കമ്മിറ്റി മെമ്പർ ശ്രീ ഡി ചന്ദ്രൻ, വാർഡ് മെമ്പർ ശ്രീ സിബി ജോസഫ് ചാക്കാലക്കൽ, സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ശ്യാംദാസ് ആർ, അംബിക വിദ്യാഭവൻ അഡ്മിനിസ്ട്രേറ്റർ ശ്രീ ബിജു കൊല്ലപ്പള്ളി, ലയൺസ് ക്ലബ് രാമപുരം ടെമ്പിൾ ടൗൺ സെക്രട്ടറി ലയൺ രമേശ് ആർ. പ്രൊജക്റ്റ് കോർഡിനേറ്റർ ലയൺ മനോജ് കുമാർ മുരളീധരൻ, ട്രഷറർ അനിൽകുമാർ, ഐപിപി മനോജ് കുമാർ കെ, ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ലയൺ മനോജ് ടി എൻ, ലയൺ വിജയകുമാർ, ലയൺ രാജ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 500 ഓളം കുട്ടികളുടെ നേത്ര പരിശോധന നടത്തുകയും, നൂറോളം കുട്ടികൾക്ക് സൗജന്യമായി കണ്ണടകൾ നൽകുവാനുള്ള ക്രമീകരണങ്ങളും ചെയ്തു.