ഈരാറ്റുപേട്ട :ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഒരുകോടി വൃക്ഷത്തൈകൾ കേരളത്തിൽ നടുന്നതിന്റെ ഭാഗമായി കോട്ടയം ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഈരാറ്റുപേട്ട കുടുംബശ്രീ. നിലവിൽ ഈരാറ്റുപേട്ട കുടുംബശ്രീയിൽ 12,000 വൃക്ഷത്തൈകൾ ആണ് ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ചുകൊണ്ട് നട്ടുപിടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇതുവരെ 7000 വൃക്ഷത്തൈകൾ ഈരാറ്റുപേട്ട കുടുംബശ്രീയിലെ കുടുംബശ്രീ അംഗങ്ങൾ ചങ്ങാതിക്ക് ഒരു മരം എന്ന ക്യാമ്പയിന്റെ ഭാഗമായി തങ്ങളുടെ വീടുകളിൽ നട്ട് പരിപാലിച്ച് പോവുകയാണ്. ആരിവേപ്പ്, ചാമ്പ,പ്ലാവ്, മാവ്, കമുക്,കശുമാവ്, തക്കോലം, ആഞ്ഞിലി, പോലുള്ള വ്യത്യസ്ത വൃക്ഷത്തൈകൾ ആണ് കുടുംബശ്രീ അംഗങ്ങൾ വച്ചുപിടിപ്പിക്കുന്നത്.
അടുത്ത ആഴ്ച കൊണ്ട് പന്ത്രണ്ടായിരം വൃക്ഷത്തൈകൾ എന്ന ലക്ഷ്യത്തിലേക്ക് തങ്ങളുടെ കുടുംബശ്രീ പരിധിയിലുള്ള പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും എന്നാണ് ഈരാറ്റുപേട്ട കുടുംബശ്രീയിലെ സിഡിഎസ് ചെയർപേഴ്സൺമാർ കോട്ടയം ഹരിത കേരളം മിഷൻ ഓഫീസിൽ അറിയിച്ചിരിക്കുന്നത്.
നിലവിൽ 895 ആക്ടീവ കുടുംബശ്രീ ഉള്ള ഈരാറ്റുപേട്ട കുടുംബശ്രീയിലെ ഓരോ അംഗങ്ങളും ചങ്ങാതിക്ക് ഒരു തൈ എന്ന പേരിൽ ഓരോ അയൽക്കൂട്ടങ്ങളിലും ഓരോ അയൽക്കൂട്ട അംഗങ്ങളും പരസ്പരം കൈകൾ കൈമാറി കൊണ്ടിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ഈരാറ്റുപേട്ട ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിഷ്ണുപ്രസാദ് ചെയ്തു നൽകുന്നുണ്ട്.