മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും ഓണസദ്യയും സൗജന്യ ബുക്കു വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും കലാപരിപാടികളും നടത്തപ്പെട്ടു.
പരിപാടികളുടെ ഉദ്ഘാടനം മേച്ചാൽ CMS ചർച്ച് വികാരി റവ.ഫാ. പി.വി.ആൻഡ്രൂസിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ.പി. സി.മാത്തുക്കുട്ടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും റവ.ടി.ജെ.ബിജോയി വിഷയാവതരണവും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, വാർഡ് മെമ്പർ പി.എൽ.ജോസഫ്, ലയൺസ് ക്ലബ് പ്രസിഡന്റ് മനേഷ് കല്ലറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ലയൺസ് ലീഡേഴ്സും ചർച്ച് ഭാരവാഹികളും സമീപവാസികളും ചടങ്ങിൽ പങ്കെടുത്തു.