അരുവിത്തുറ :ഭിന്നശേഷി ക്കാരായ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന ‘സക്ഷമ’ എന്ന സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ അരുവിത്തുറ സെന്റ്.മേരീസ് സ്കൂളിലെ കുരുന്നുകളും പങ്കാളികളായി.
ഓണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റു നല്കുന്ന പ്രവർത്തനങ്ങളിൽ കുട്ടികളും പങ്കു ചേർന്നു. അവർ സമാഹരിച്ച വിഭവങ്ങൾ സക്ഷമ ഭാരവാഹികൾക്ക് കൈമാറി.