പാലക്കാട് നടക്കേണ്ട കേരള സ്കൂൾ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസിൽ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകുകയായിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നത്വരെയും രാഹുൽ കുറ്റവാളിയാണ്. കുട്ടികൾക്ക് മുന്നിൽ ഒരു കുറ്റവാളി വരാൻ പാടില്ല. അതുകൊണ്ട് രാഹുൽ സ്വയം ശാസ്ത്രമേളയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവായി പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ നിയമനടപടിയെടുക്കുകയാണ് വേണ്ടത്. വെള്ളച്ചാട്ടം പോലെ ആരോപണങ്ങൾ വരുകയാണ്. കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങണമെങ്കിൽ രാഹുൽ രാജിവെക്കുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.