kanjirappalli

മലർവാടി ലിറ്റിൽ സ്കോളർ ജില്ലാതല മത്സരം: വൈഭവ് ശ്രീകുമാർ, ഹാമൽ ഷൈജു ഒന്നാം സ്ഥാനക്കാർ

കാഞ്ഞിരപ്പള്ളി: മലർവാടി ലിറ്റിൽ സ്കോളർ വൈജ്ഞാനിക മൽസരം ജില്ലാതലം മൈക്ക ഇംഗ്ലീഷ് സ്കൂളിൽ നടന്നു. എൽ.പി, യു.പി വിഭാഗത്തിൽ വിവിധ സബ്ജില്ലകളിൽ നിന്ന് 30 കുട്ടികൾ പങ്കെടുത്തു.

എൽ.പി വിഭാഗത്തിൽ വൈഭവ് ശ്രീകുമാർ (ബി.വി.എം യു.പി. സ്കൂൾ കിടങ്ങൂർ), ഫൈഹ സുഹ്റ എസ് (സെന്റ് അലോഷ്യസ് സ്കൂൾ അതിരമ്പുഴ), മുഹമ്മദ് സയ്ദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

യുപി വിഭാഗത്തിൽ ഹാമൽ ഷൈജു വർഗീസ് (ജി.യു.പി.എസ് വെള്ളോത്തുരുത്തി), നിഷാൻ ഷറഫ് (എം.ഡി സെമിനാരി കോട്ടയം), മുഹമ്മദ് റയാൻ ഷാ (എസ്.എച്ച് പബ്ലിക് സ്കൂൾ കിളിമല) എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥലങ്ങൾ നേടി.

മലർവാടി ജില്ലാ രക്ഷാധികാരി പി.എ. മുഹമ്മദ് ഇബ്രാഹിം, കാഞ്ഞിരപ്പള്ളി സബ്ജില്ല രക്ഷാധികാരി ഒ.എസ്. അബ്ദുൽ കരീം, മലർവാടി ജില്ലാ കോർഡിനേറ്റർ സാജിദ് നദ്‌വി, ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ അഫ്സൽ ചങ്ങനാശ്ശേരി, കെ.എം.ഇ.ബി ജില്ലാ സെക്രട്ടറി അസ്‍ലം ഷാജി എന്നിവർ മത്സരം നിയന്ത്രിച്ചു. വിജയികളായവർ സെപ്റ്റംബർ 13ന് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ മാറ്റുരയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *