തിടനാട് : ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനം ആഘോഷിച്ചു. പ്രോഗ്രാം ഓഫീസർ ഐഷ സാലി എസ് ന്റെ അധ്യക്ഷയതയിൽ ചേർന്ന പരിപാടിക്ക് കോളേജ് പ്രിൻസിപ്പൽ ഹലീൽ മുഹമ്മദ് വി എം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
എൻ എസ് എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഫാത്തിമ ഷുക്കൂർ വോളന്റീർ സെക്രട്ടറി ഫാത്തിമ റഷീദ് എന്നിവർ പ്രോഗ്രാമിന് ആശംസകൾ അറിയിച്ചു. സ്വാതന്ത്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് ദേശാഭക്തി ഗാനം അങ്ങനെ വിവിധ പ്രോഗ്രാമുകൾ നടത്തി. എൻ എസ് എസ് വോളന്റിയർ സെക്രട്ടറി റൈഹാൻ നൗഷാദ് പരിപാടിക്ക് നന്ദി അറിയിച്ചു