മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വിവിധ ക്ലാസുകളിൽ വാശിയേറിയ മത്സരത്തോട് തന്നെ ജനാധിപത്യ പ്രക്രിയയിൽ കുട്ടികളെ പങ്കാളികളാക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിൻ്റെയും സഹായത്തോടെ വോട്ടെടുപ്പ് നടത്തുകയുണ്ടായി.
ഓരോ ക്ലാസിലും പോളിങ് ഓഫീസറും പ്രിസൈഡിങ് ഓഫീസറുംഅടങ്ങുന്ന ടീം വോട്ടർമാരെ ക്രമനമ്പർ വിളിച്ച് കയ്യിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ കമ്പാർട്ട്മെന്റിൽ കുട്ടികൾ സമ്മതിദാനാ വകാശം രേഖപ്പെടുത്തി.
തുടർന്ന്കൗണ്ടിംഗ് സ്റ്റേഷനിൽ സ്ഥാനാർത്ഥിയുടെ സാന്നിധ്യത്തിൽവോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി. വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ നോട്ടയ്ക്ക് 33വരെ വോട്ട് ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്.
‘ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എംപി, റിട്ടേണിങ് ഓഫീസർമാരായ സുഭാഷ് കുമാർ, ആൻ്റണി ജോസഫ്, സിനി തോമസ്, ജൂബി കെ പണിക്കർ, മറിയമ്മ തോമസ്, ആഷാമോൾ കെ എ, രജനിദാസ്, ആശാമരിയാ ജോസ്, ഡോ:അനഘ. എം.ജി, ഡോ: സിഞ്ചു.ബി, കുട്ടികളായ അദ്വൈത്. , ജിസൺ, സോളമൻ, ശിവ എന്നിവർ നേതൃത്വം നൽകി.