കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.
സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, ദീപുരാജൻ തുടങ്ങിയവർ പങ്കെടുത്തു.