kottayam

ആരോരും ഇല്ലാത്തവരെ സംരക്ഷിക്കുകയും സഹായിക്കുയും ചെയ്യുന്നവരെയും മതം മാറ്റക്കാർ എന്ന് ആരോപിക്കുന്നവരെ ജയിലിൽ അടക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: ചത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളകേസ് ചുമത്തി ജയിലിൽ അടച്ചതിന് ശേഷം ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സാഹചര്യത്തിൽ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിച്ചു.

ആരോരുമില്ലാതെ കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത അശ്ശരണർക്ക് ജാതിയോ മതമോ നോക്കാതെ ശുശ്രൂഷ ചെയ്യുന്നവർക്കെതിരെ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്കായി അവിടുന്ന് പകർത്തിയ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചു.

സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിക്കുന്നു :ഞാൻ എന്റെ മകൾ മെറിന്റെ പരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ജൂലൈ 12 ന് ചെന്നൈയ്ക്ക് പോയപ്പോൾ വർഷങ്ങളായി വീടും വിട്ടുകാരെയും ഒക്കെ ഉപേക്ഷിച്ച് മാർത്താണ്ടം DM കോൺവെന്റിന്റെ മദർ പ്രോവിൻഷ്യളായും തുടർന്ന് തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ സേവനം ചെയ്ത് ഇപ്പോൾ ചെന്നൈയിൽ വാടനെല്ലൂർ DM കോൺവെന്റിൽ വിശ്രമജീവിതം നയിക്കുന്ന എന്റെ അമ്മയുടെ മൂത്ത സഹോദരി ഞങ്ങളുടെ മേരിചേച്ചിയെ (സി: സ്റ്റെല്ലാമ്മ) കാണാൻ ആശ്രമത്തിൽ ചെന്നപ്പോൾ ഞങ്ങൾ പലഹാരങ്ങൾ കരുതിയിരുന്നു.

മേരിചേച്ചി എന്നോട് പറഞ്ഞു ഇവിടെ ചേരിയിൽ പാർക്കുന്ന ആരോരുമില്ലാത്ത ആദിവാസി കുട്ടികൾക്ക് നിങ്ങൾ ഇത് കൊടുക്കണം അവർക്ക് സന്തോഷമാകും എന്ന് പറയുകയും ചേരിനിവാസികളുടെ ദയനിയ അവസ്ഥ ഞങ്ങളെ കാണിച്ച് തരുകയും ഞങ്ങളെ കൊണ്ട് മധുര പലഹാരങ്ങൾ ചെങ്കൽപ്പെട്ട ജില്ലയിലെ എൽ. എൻഡത്തൂർ ആദിവാസി കോളനിയിലെ കുട്ടികൾക്ക് വിതരണം ചെയ്യിക്കുകയും ചെയ്തു.

ഞാൻ മേരി ചേച്ചിയുടെ നിർദ്ധേപ്രകാരം ചെയ്തത് മതം മാറ്റ ആരോപണത്തിൽപ്പെടുമോ എന്ന സംശയം എനിക്ക് ഉണ്ട് . ഇങ്ങനെ ചെയ്യുന്നവരെ മതം മാറ്റക്കാർ എന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നവരെയാണ് യഥാർത്ഥത്തിൽ ജയിലിൽ അടക്കേണ്ടത് എന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *