സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്കൂളില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.
പാലാ : യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പുലിയന്നൂർ കൊഴുവനാൽ കൊങ്ങാരപ്പള്ളിൽ ജിൻറു ജോർജ്ജ് (21), പത്തനംതിട്ട ചാത്തൻതറ കരിമ്പൂർമൂഴി ഭാഗത്ത് താന്നിമൂട്ടിൽ ശരത് മോൻ (25), അകലകുന്നം ഇടമുള ഭാഗത്ത് കൂനം പേഴുത്തുങ്കൽ ജിത്തു മോൻ (21), എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് 6.30 യോടുകൂടി കൊഴുവനാൽ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അറക്കപ്പാലം ഭാഗത്ത് വച്ച് തടഞ്ഞു നിർത്തുകയും, ഇവരെ ചീത്ത വിളിക്കുകയും Read More…
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേ സിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പ ക്കോട്ടമുറിയിൽ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സസ്പെൻഷനിലായ പോലീസ് ഇൻസ്പെക്ടർ ചങ്ങനാശേരി ചെന്നിക്ക ടുപ്പിൽ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ജോലിസമയത്തു മുങ്ങിയതിന്റെ പേരിൽ ഓഫിസറെ ആറുമാസം മുൻപു സസ്പെൻഡ് ചെയ്തിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്എച്ച്ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇരുവരെയും Read More…