ramapuram

വോളണ്ടിയർ പരിശീലന പരിപാടി നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ മെന്ററിംഗ് (ഡ്രീം) പ്രൊജെക്ടുമായി സഹകരിച്ചുകൊണ്ടു വോളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു.

വിദ്യാർഥികളുടെ ഇടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ ഇല്ലായ്മചെയ്യുന്നതിനും, അതിലൂടെ നല്ലൊരു തലമുറയെ സൃഷ്ടിക്കുവാനുമായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് സംഘടിപ്പിച്ചത്.

രണ്ടു ദിവസമായി നടത്തിയ ട്രെയിനിങ്ങിന് ക്ലിനിക്കൽ സൈക്കോളജിസ്റ് അക്ഷയ് കെ വർക്കി നേതൃത്വം നൽകി. ഡ്രീം ജില്ലാ ഡയറക്ടർ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവി സിജു തോമസ്, അസി. പ്രൊഫസർമാരായ സാന്ദ്ര ആന്റണി, ഗ്രേഷ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *