general

പാൽ വില ഉടൻ വർധിപ്പിക്കേണ്ടതില്ല; മിൽമ ബോർഡ് യോ​ഗത്തിൽ തീരുമാനം

സംസ്ഥാനത്ത് പാൽ വില വർധന ഉടനുണ്ടാവില്ലെന്ന് തീരുമാനം. വില കൂട്ടുന്നത് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക.

വില വർദ്ധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. ക്ഷീരകർഷകർക്ക് ഗുണം ലഭിക്കണം എന്നതിൽ രണ്ട് അഭിപ്രായമില്ല. അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കും. എത്ര കൂട്ടണം എന്നതടക്കം പഠിക്കും.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഉചിതമായ വർധന. അടുത്ത മാസവും കാലിത്തീറ്റ സബ്സിഡി നൽകും. കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ ഉണ്ടാവും.

അടുത്ത ബോർഡ് യോഗത്തിന് മുമ്പ് റിപ്പോർട്ട് കിട്ടും. കർഷകർക്ക് ഗുണം ലഭിക്കാൻ പ്രായോഗികമായ തീരുമാനം എടുക്കും. വില വർധനയുടെ ഭവിഷ്യത്തും കൂടി പരിഗണിക്കേണ്ടത് ഉണ്ട്. അടുത്ത ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാവുമെന്നും കെഎസ് മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *