പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികൻ മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ കാർ മതിലിൽ ഇടിച്ചു തിരുവനന്തപുരം സ്വദേശികളായ പ്രദീപ് ( 46), ഷീജ ( 45) എന്നിവർക്ക് പരുക്കേറ്റു. ട്രിപ്പിൾ ഐ.ടിയിൽ വന്നു മടങ്ങുന്നതിനിടെ കുമ്പാനിക്ക് സമീപത്ത് വച്ചായിരുന്നു അപകടം. ഇന്നലെ രാത്രിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു ചേനപ്പാടി സ്വദേശി പി.എസ്.വിശാഖിന് (28) പരുക്കേറ്റു. ചേനപ്പാടി ഭാഗത്ത് വച്ചായിരുന്നു അപകടം.
ചിലരുടെ അശ്രദ്ധ എത്ര ജീവനാണെടുത്തത്. ഡ്രൈവിങ്ങിലെ ജാഗ്രത കുറവും മഴയിൽ ശ്രദ്ധിക്കാത്ത വേഗപാച്ചിലും നികത്താനാവാത്ത നഷ്ടം വരുത്തി വച്ചിരിക്കുന്നു.10 മീറ്റർ ക്യാര്യേജ് വേ ഉള്ള റോഡിലാണ് ഈ അപകടം -റോഡിൻ്റെ കുഴപ്പമല്ല. ഡ്രൈവിംഗിൻ്റെ കുഴപ്പം തന്നെ. വാഹനം ഓടിക്കുന്നവരാണ് ആ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കേണ്ടത് എന്നും ജയ്സൺ മാന്തോട്ടം (ചെയർമാൻ പാസഞ്ചേഴ്സ് അസോസിയേഷൻ) പറഞ്ഞു.