erattupetta

എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പണിത കുളിക്കടവ് നശിപ്പിച്ചതായി പരാതി

ഈരാറ്റുപേട്ട: പി സി. ജോർജ് എം.എൽ.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് 2017ൽ മീനച്ചിലാറ്റിൽ കടുവാമൂഴിയിൽപണിത കുളിക്കടവ് നശിപ്പിക്കുകയും ആ ഭൂമി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതായി നാട്ടുകാർ സംസ്ഥാന റവന്യൂ മന്ത്രി, മീനച്ചിൽ തഹസിൽദാർ എന്നിവർക്ക് പരാതി നൽകി.

2017 ലാണ് പി സി ജോർജ് എം.എൽ.എയുടെ 5 ലക്ഷം രൂപ യുടെ ആസ്തി വികസന ഫണ്ട് മുടക്കി കടുവാമൂഴി മസ്ജിദ് നൂറിന് സമീപം ഹൈടെക്ക് കുളിക്കടവ് പണിതത്. നൂറുക്കണക്കിന് ആളുകൾ ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവ് എതാന്നും മാസം മുമ്പ് ഒരു സ്വകാര്യ വ്യക്തി കയ്യേറി നശിപ്പിച്ച് ഈ സ്ഥലം സ്വന്തമാക്കിയത്. അവിടെയുണ്ടായിരുന്ന ശിലാഫലകവും നശിപ്പിക്കപ്പെട്ടു.

അതു കൊണ്ട് ഈ കളിക്കടവ് പുനർനിർമ്മിക്കണമെന്നും കുളിക്കടവ് കയ്യേറി നശിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *