കോട്ടയം : ഇൻഡ്യൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മറ്റി കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയി അഡ്വ: വസന്ത് സിറിയക് തെങ്ങുംപള്ളി (കാഞ്ഞിരപ്പള്ളി ) നിയമിച്ചു.
ചാനൽ ചർച്ചകളിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ്, ഹൈക്കോടതി അഭിഭാഷൻ, മൊട്ടിവേഷനൽ ട്രെയിനർ, കെ.എസ്.യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
അയ്യങ്കാളി സാഹിത്യ പുരസ്ക്കാരം സ്വന്തമാക്കിയ വസന്ത് “മിയാ കുൽപ്പ “എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പാലാ പൈക കുറ്റിക്കാട്ട് മേഘ ബിനോയ് ഭാര്യ ആണ്.