പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…
പാലാ: പാലാ രൂപത ജന്മംകൊണ്ട വർഷം ഭൂജാതരായ രൂപതാംഗങ്ങളുടെ സംഗമം “ലിഫ്ഗോഷ് 75′ ആത്മീയ ഉണർവേകി. രൂപതയുടെ പാരമ്പര്യവും സംസ്കാരവും കൈമുതലാക്കി വളർന്ന നൂറുകണക്കിന് വയോജനങ്ങളെ രൂപത ആദരിച്ചു. രൂപത യുടെ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ സാക്ഷ്യം വഹിക്കുകയും വിദ്യാഭ്യാസ, ആതുര, വികസന മേഖലകളിലെ നേട്ടങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്ന വയോജനങ്ങളാണ് ഇന്നലെ പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നത്. തങ്ങളുടെയും കുടുംബാഗങ്ങളുടെയും വളർച്ചയിൽ രൂപത വഹിച്ച പങ്കിന് നന്ദി അർപ്പിക്കാനുള്ള അവസരമായാണ് രൂപതാംഗങ്ങളായ വയോജനങ്ങൾ സമ്മേളനത്തെ നോക്കിക്കണ്ടത്. Read More…
പാലാ: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം പാലാമണ്ഡലത്തിലുടനീളം ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി.എന്നും എപ്പോഴും ജനപക്ഷ നിലപാടും ഇടപെടലുകളും നടത്തുന്ന പാർട്ടി ഏവരേയും ആകർഷിക്കുന്നതാക്കിയതായി പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പതാക ഉയർത്തൽ ചടങ്ങിൽ പറഞ്ഞു. പാർട്ടിക്ക് പേരിട്ട് വിളിച്ച് പ്രഖ്യാപനം നടത്തിയ ഭാരത കേസരി മന്നത്തിനെയും മൺമറഞ്ഞ കെ.എം.മാണി യേയും സ്മരിച്ചു കൊണ്ടും ഇപ്പോൾ പാർട്ടിയെ നയിക്കുന്ന ചെയർമാൻ Read More…