മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യന് വൃക്ഷതൈ നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
വീടിൻ്റെ പരിസരങ്ങളിലെ മരച്ചുവടുകളിൽ താനെ കിളിർത്തു വന്ന നല്ല കരുത്തുള്ള തൈകൾ വേര് അറ്റുപോകാതെ ഇളക്കിയെടുത്ത് പോട്ട് ചെയ്തോ, നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങിയോ സ്കൂളിൽ എത്തിച്ച് തൻ്റെ ചങ്ങാതിയ്ക്ക് നല്കുന്നതാണ് പദ്ധതി.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് ജോർജ്, PTA വൈസ് പ്രസിഡൻ്റ് ശ്രീ.സിൽജോ ജോർജ്, MPTA പ്രസിഡൻ്റ് ശ്രീമതി. ശ്രീജ സാജു ,PTA കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.